പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നേത്ര ചികിത്സാ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയും അതിനൂതന സവിധാനങ്ങളുമായി വിപുലമായ സൗകര്യങ്ങളോടെ അബേറ്റ് ഗ്രൂപ്പിന്റെ പുതിയ കണ്ണാശുപത്രി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നായ കണ്ണിന്റെ ചികിത്സക്കായി മറ്റു പല സംസ്ഥാനങ്ങളെയും ആശ്രയിച്ചിരുന്ന കാലഘട്ടത്ത് കണ്ണിന്റ മാത്രമായി വിവിധ വിഭാഗങ്ങളോടെ വിദഗ്ദ്ധരായ ഡോക്ടർമാരെയും അതിനൂതന മെഷീനുകളെയും പെരിന്തൽമണ്ണക്ക് പരിചയപ്പെടുത്തിയ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ആണ് പുതിയ കണ്ണാശുപത്രി ആരംഭിച്ചിട്ടുള്ളത്. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു് സാധാരണകാരനടക്കം ഉൾക്കൊള്ളാവുന്ന തരത്തിൽ ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമായി വളരാൻ സാധിക്കട്ടെ എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പൊതുപരിപാടി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എംഎൽഎമാരായ നജീബ് കാന്തപുരം, കെ. പി. എ. മജീദ്, പ്രഫ. ഹാമിദ് ഹുസൈൻ തങ്ങൾ, പി. അബ്ദുൽ ഹമീദ്, അഡ്വ. എൻ. ശംസുദ്ധീൻ, പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ പി. ഷാജി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. മുസ്തഫ, സന്ദീപ് വാര്യർ എന്നിവർ സംബന്ധിച്ചു. അരികുഴിയിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, Dr. അരികുഴിയിൽ ശംസുദീൻ സ്വാഗതവും, അലവിഹാജി പാട്ടശ്ശേരി നന്ദിയും പറഞ്ഞു.
LOCATIONS