whatsapp icon
image

പെരിന്തൽമണ്ണയുടെ ഹൃദയഭാഗത്ത് KSRTC ബസ്റ്റാന്റിനു സമീപം Abate ൻ്റെ പുതിയ കണ്ണാശുപത്രി ആരംഭിച്ചു.

BY ADMIN / June 06, 2023

പെരിന്തൽമണ്ണ: ആശുപത്രികളുടെ നഗരമായ പെരിന്തൽമണ്ണയിൽ Abate ൻ്റെ പുതിയ കണ്ണാശുപത്രി ജൂൺ അഞ്ചിന്, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് സോഫ്റ്റ് ലോഞ്ച് ചെയ്തു.

പെരിന്തൽമണ്ണയിൽ 20 വർഷത്തോളമായി സേവനമനുഷ്ഠിക്കുന്ന ഡോ. മുഹമ്മദ് സ്വാദിഖ്, ഡോ. സഫറുള്ള, ഡോ. രാജേഷ് പുതുശ്ശേരി, ഡോ. ദിവ്യ മേനോൻ, ഡോ. ഷാജി ഹുസൈൻ, ഡോവിനീത പ്രകാശൻ ഡോ. ഫഹീം, ഡോ. ഹമീദ് ഉബൈദുല്ല, ഡോ. സയ്യിദ് ഫാരിസ് തുടങ്ങിയ പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ഇനി മുതൽ പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്റ്റാൻറിന് സമീപമുള്ള Abate കണ്ണാശുപത്രിയിൽ ഉണ്ടായിരിക്കുന്നതാണ്.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷൻ തീയേറ്റർ, കൺസൾട്ടേഷൻ റൂമുകൾ, നൂതന ഡയഗ്നോസ്റ്റിക് ലബോറട്ടറി, ഫാർമസി, ഒപ്ടിക്കൽസ്, വിശാലമായ പാർക്കിംഗ് സൗകര്യം തുടങ്ങി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടു കൂടിയാണ്, 30,000 ചതുരശ്ര അടി കെട്ടിടത്തിൽ പുതിയ ആശുപത്രി പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്.അതിനൂതന ജർമ്മൻ സാങ്കേതികവിദ്യയായ (Anterion Heidelberg Engineering) മെഷീൻ ഉപയോഗിച്ച്, തിമിരശസ്ത്രക്രിയയിൽ വർഷങ്ങളുടെ പ്രാവീണ്യമുള്ള വിദഗ്ദരായ പത്തോളം ഡോക്ടർമാർ അടങ്ങുന്ന തിമിര ശസ്ത്രക്രിയ വിഭാഗമാണ് പുതിയ ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്.പ്രമേഹം മൂലം കണ്ണിൻറെ ഞരമ്പിനെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ഡയബറ്റിക് റെറ്റിനൊപ്പതി. 15 വർഷത്തിലധികമായി പ്രമേഹമുള്ള ആളുകളിൽ 80 ശതമാനത്തിലധികം ആളുകളിലും ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുവരുന്നു.

അതുകൊണ്ടുതന്നെയാണ്പ്രമേഹമുള്ളവർആറുമാസത്തിലൊരിക്കലെങ്കിലും കണ്ണു പരിശോധന നടത്തേണ്ടത് നിർബന്ധമാണ് എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഇതിനായി ഞരമ്പ് സംബന്ധമായ എല്ലാ അസുഖങ്ങളും നേരത്തെ കണ്ടെത്തുന്നതിനും, വേണ്ട ചികിത്സകൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള വിട്രിയോ റെറ്റിനൽ സർജറി വിഭാഗം ഇന്ത്യയിലെ തന്നെ പ്രശസ്തനായ ഡോക്ടർ രാജേഷിന്റെ നേതൃത്വത്തിൽ ഇവിടെ സജ്ജമാണ്. പ്രമേഹ റെറ്റിനോപ്പതി, ഞരമ്പിലെ നീർക്കെട്ട്, ഞെരമ്പ് ഇളകിപ്പോരുക തുടങ്ങി കണ്ണിന്റെ ഞരമ്പ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ചികിത്സ രീതിയും, സേവന പരിജ്ഞാനമുള്ള ഡോക്ടർമാരും പ്രസ്തുത വിഭാഗത്തിൽ ചികിത്സ നൽകുന്നു. കണ്ണടയിൽ നിന്നുള്ള പരിപൂർണ മോചനം വെറും 15 മിനുറ്റിൽ വേദനരഹിദമായി ലഭ്യമാക്കുന്ന, ജർമൻ ടെക്നോലജിയോടുകൂടിയ ലാസിക് ലേസർ ഉൾപ്പെടുന്ന കോർണിയ ആൻഡ് റിഫ്രാക്ടിവ് സർജറി വിഭാഗവും ആശുപത്രിയിൽ ലഭ്യമാണ്.

മരണാനന്തരമുള്ള നേത്ര ദാനത്തിലൂടെ, കാഴ്ചയില്ലാത്ത രണ്ടുപേർക്കാണ് കാഴ്ച ലഭിക്കുന്നത്. എന്നാൽ ഇത്തരം കാര്യങ്ങൾക്കുള്ള കൃത്യമായ അവബോധം പൊതുസമൂഹത്തിനില്ല. ഇതിനായി, നേത്ര ദാനവുമായ ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങൾക്കും, നേത്ര ദാനത്തിനും, കണ്ണു മാറ്റിവയ്ക്കുന്ന ശാസ്ത്രക്രിയക്കുമായി വെവ്വേറെ വിഭാഗങ്ങളും, അതിനായി പ്രഗത്ഭരായ ഡോക്ടർമാരുടെ ഒരു സംഘവും ആശുപത്രിയിൽ പ്രവർത്തിക്കുന്നു. കണ്ണിനകത്തെ മർദ്ദം കൂടുന്നതുമൂലം കണ്ണിന്റെ ഞരമ്പിന് ബലക്ഷയം സംഭവിക്കുകയും, കാഴ്ചയുടെ പരിധി കുറഞ്ഞുവന്ന് പൂർണമായ അന്ധതയിലേക്ക് നയിക്കുകയും ചെയ്യുന്ന ഗ്ലോക്കോമ എന്ന അസുഖത്തെ ചികിത്സിക്കുന്നതിന് വേണ്ടി പ്രത്യേക ഡോക്ടർമാർ അടങ്ങിയ ഗ്ലോക്കോമ വിഭാഗവും ഇതിനോടൊപ്പം ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നു,10 വയസ്സ് വരെയുള്ള ഒരു കുട്ടിയുടെ കാഴ്ച വളരെ സുപ്രധാനമായ ഒന്നാണ്. അതുകൊണ്ടു തന്നെ കുട്ടികളിൽ ആ പ്രായത്തിലുണ്ടാവുന്ന കാഴ്ച കുറവുകളും മറ്റു വൈകല്യങ്ങളും കൃത്യ സമയത്തു കണ്ടെത്തി ചികിത്സയെടുക്കേണ്ടതുണ്ട്. കുട്ടികളിൽ കണ്ടുവരുന്ന കാഴ്ചക്കുറവുകൾ നേരത്തെ കണ്ടെത്തുന്നതിനും, ജന്മനാ കണ്ണിനുണ്ടാകുന്ന വൈകല്യങ്ങൾ, കോങ്കണ്ണ് പോലെയുള്ള അസുഖങ്ങൾക്ക് ചികിത്സ ലഭിക്കുന്നതിന് വേണ്ടിയുള്ള സ്ക്വിൻഡ് & പീഡിയാട്രിക് ഓഫ്തൽമോളജി വിഭാഗത്തിലുള്ള സേവനവും ഇതോടൊപ്പം സജ്ജീകരിച്ചിരിക്കുന്നു. ഇതു കൂടാതെ കൺ പോളകളിൽ ഉണ്ടാകുന്ന വൈകല്യങ്ങൾ ചികിത്സിക്കുന്ന ഒക്യൂലോപ്ലാസ്റ്റിക് സർജറി വിഭാഗം ഉൾപ്പെടെ നേത്രപരിചരണ രംഗത്തെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ ആശുപത്രി ജനങ്ങൾക്ക് മുമ്പിൽ എത്തുന്നത്.

ആതുര സേവന രംഗത്തും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്തും രണ്ടു പതിറ്റാണ്ടിലധിക കാലത്തെ പരിചയസമ്പത്തുള്ള മാനേജ്മെന്റിന്റെ സേവനം, ഇന്ത്യക്കകത്തും പുറത്തുമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായാണ് പെരിന്തൽമണ്ണയിലെ പുതിയ കണ്ണാശുപത്രി എന്ന് Abate ചെയർമാൻ ഡോ. ശംസുദ്ദീൻ അറിയിച്ചു.

ഇതോടൊപ്പം പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ സാധ്യതയോടുകൂടിയ ബി. എസ്. സി ഒപ്റ്റോമെട്രി, ബി. ആർക്ക്, ബി.എസ്. സി ഇൻറീരിയർ ഡിസൈൻ എന്നീ കോഴ്സിലേക്കുള്ള അഡ്മിഷനും ഇതോടൊപ്പം ആരംഭിച്ചിരിക്കുന്നു. ഏറ്റവും നൂതന ചികിത്സ വളരെ ധാർമികമായി ജനങ്ങളിൽ എത്തിക്കുക എന്നതാണ് Abate ൻ്റെ ലക്ഷ്യമെന്നും, ആശുപത്രിയുടെ വിപുലമായ ഉദ്ഘാടനം ജൂലൈ യിൽ നടക്കുമെന്നും മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.

ചടങ്ങിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ വെങ്കുർ , ചേറ്റൂർ ശിവദാസൻ , ഡോ മുഹമ്മദ് സ്വാദിഖ് , കബീർ മൂളിയൻ, ഡോ സഫറുല്ലാഹ്, ഡോ രാജേഷ് ,കെ കെ ബഷീർ എന്നിവർ ആശംസ അറിയിച്ചു. അലവി ഹാജി പാട്ടശ്ശേരി നന്ദി പ്രകാശിപ്പിച്ചു

LOCATIONS

OUR BRANCHES